രണ്ടു സുഹൃത്തുക്കൾ
രണ്ടു സുഹൃത്തുക്കൾ ///
നമ്മൾ ജനിച്ച നാൾ മുതൽ സുഹൃത്തുക്കൾ. ഒരുമിച്ച് പഠിച്ചു കളിച്ചു വളർന്നു. മുതിർന്നപ്പോൾ എന്തോ കാരണത്താൽ നമ്മൾ പിണങ്ങുന്നു. ആ പിണക്കം ഒരു കാരണവുമില്ലാതെ തുടരുന്നു.
ഒരു നാൾ എനിക്കൊരു കാൾ വരുന്നു. "എന്റെ സുഹൃത്തിന് ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണ്, സീരിയസ് ആണ്."
ഞാൻ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അവൻ മരിച്ചിരുന്നു..... അവന്റെ മുഖത്തേക്ക് നോക്കുന്നു. !!!!നീണ്ട അഞ്ചു വർഷമായി ഞാൻ അവനെ കണ്ടിട്ടും സംസാരിച്ചിട്ടും. അവനു എന്തോ പറയുവാനുള്ളത് പോലെ എനിക്ക് തോന്നി. എന്റെ കണ്ണുകൾ നിറയുന്നില്ല. പക്ഷെ നന്നായി നീറുന്നുണ്ട്........
ശുഭം...
@dj
........
Comments
Post a Comment